സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

 

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ എട്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. യുവതാരം ശുഭ്‌മാന്‍ ഗില്ലിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെ മികവില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിച്ചെടുത്തത്.

62 പന്തുകളിൽ 70 റൺസെടുത്ത ശുഭ്മാൻ ഗീൽ ആണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. 62 പന്തില്‍  70 റണ്‍സുമായി ഗില്ലും 29 പന്തില്‍ 42 റണ്‍സോടെ ഓയിന്‍ മോര്‍ഗനും കൊല്‍ക്കത്ത വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടില്‍ 92 റണ്‍സടിച്ചാണ് ഇരുവരും കൊല്‍ക്കത്തക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.

 

 

Top