വടക്കന്‍ ചൈനയില്‍ ഏഴു വിദ്യാര്‍ഥികള്‍ കുത്തേറ്റു മരിച്ചു; 12 പേര്‍ക്ക് പരുക്കേറ്റു

student_attacked

ബെയ്ജിങ്: വടക്കന്‍ ചൈനയില്‍ ഏഴ് സ്‌കൂള്‍ വിദ്യാര്‍ഥികളെ യുവാവ് കുത്തിക്കൊന്നു. ആക്രമണത്തില്‍ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സിയില്‍ വെള്ളിയാഴ്ച വെകുന്നേരമാണ് സംഭവം.

വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് മസികൗണ്ടി പൊലീസ് വ്യക്തമാക്കി. കൂട്ടമായി പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ചാടിവീണ അക്രമി കത്തിയെടുത്ത് വീശുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികല്‍ പറയുന്നത്. ആക്രമണം നടത്തിയതെന്നു കരുതുന്ന സാവോ എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

നമ്പര്‍ ത്രീ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആക്രമണത്തിനിരയായത്. 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരായായതെന്നാണ് സൂചന. മരിച്ച വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ പെണ്‍കുട്ടികളാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ ബെയ്ജിങ്ങിലെ തിരക്കേറിയ ഒരു ഷോപ്പിങ് മാളിൽ സമാനമായ സംഭവം നടന്നിരുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു സ്ത്രീ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷർഷം ഷെൻസൻ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ ആക്രമണത്തിലും രണ്ടു പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Top