ചൈനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ആക്രമണം: മരണം ഒമ്പതായി

ബെയ്ജിംഗ്: വടക്കന്‍ ചൈനയിലെ മിഷി കൗണ്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ കത്തി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വെള്ളിയാഴ്ച മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ടു മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നു ഷാന്‍ഷി പ്രവിശ്യയിലെ മിസികൗണ്ടി പൊലീസ് പറഞ്ഞു.

അക്രമിയെ പൊലീസ് വെള്ളിയാഴ്ച തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പരുക്കേറ്റ പത്ത് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്.

Top