പ്രതിസന്ധിയിലും കോട്ട കാത്ത് മുസ്ലീം ലീഗ്, കെ.എന്‍.എ ഖാദറിന് വേങ്ങരയില്‍ ജയം

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വേങ്ങര തിരഞ്ഞെടുപ്പില്‍ വിജയം നേടി യു.ഡി.എഫ്.

മുസ്ലീം ലീഗിലെ കെ.എന്‍.എ ഖാദര്‍ 23310 വോട്ടിനാണ് ഇടതുപക്ഷ സി.പി.എം സ്ഥാനാര്‍ത്ഥി പി.പി ബഷീറിനെ പരാജയപ്പെടുത്തിയത്.

സോളാര്‍ ‘ബോംബ് ‘പൊട്ടിയിട്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ യു.ഡി.എഫ് കേന്ദ്രങ്ങള്‍ അതീവ സന്തോഷത്തിലാണ്.

ഭൂരിപക്ഷം കുറഞ്ഞെങ്കിലും അതൊന്നും വിജയത്തിന്റെ തിളക്കത്തെ ബാധിക്കില്ലന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് ലീഗ് നേതൃത്വങ്ങള്‍.

സി.പി.എം ഭരണ ‘സൗകര്യ’ങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തായിട്ടും വിജയിക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിനുള്ള മുന്നറിയിപ്പു കൂടിയാണെന്ന് യു.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടി.

വോട്ടിങ്ങ് നില

•കെ.എൻ.എ. ഖാദർ (മുസ്‌ലിം ലീഗ്) – 65,227
•പി.പി.ബഷീർ (സിപിഎം) – 41,917
•കെ.സി. നസീർ (എസ്ഡിപിഐ) – 8,648
•കെ.ജനചന്ദ്രൻ (ബിജെപി) – 5,728
•നോട്ട – 502
•കറുമണ്ണിൽ ഹംസ (സ്വതന്ത്രൻ) – 442
•ശ്രീനിവാസ് (സ്വതന്ത്രൻ) – 159

Top