കോലീബി സഖ്യം; ആരോപണം അസംബന്ധമെന്ന് കെ.എന്‍.എ ഖാദര്‍

ഗുരുവായൂര്‍: ഗുരുവായൂരില്‍ കോ-ലീ-ബി സഖ്യമെന്ന ആരോപണം ശുദ്ധ അസംബന്ധമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍. നോമിനേഷന്‍ തളളിയത് ബിജെപിയും എല്‍ഡിഎഫുമായുളള അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാതാകുന്നത് ആര്‍ക്ക് ഗുണകരമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. എന്‍.ഡി.എ. സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ രാഷ്ട്രീയചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. അതേസമയം ഇതൊരു ഒത്തുകളിയാണെന്ന ആരോപണവുമായി എല്‍.ഡി.എഫ്. രംഗത്തിറങ്ങി.

 

Top