വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും

മലപ്പുറം : വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം.

മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫ് ആണ് സ്ഥാനാര്‍ഥിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍പ്രഖ്യാപനം വന്നപ്പോള്‍ കെഎന്‍എ ഖാദറിന്റെ പേരാണ് അറിയിച്ചത്.

Top