കേരളം കടക്കെണിയില്‍ അല്ല, കൂടുതല്‍ വായ്പയെടുക്കാന്‍ ശേഷി: ധനമന്ത്രി

തിരുവനന്തപുരം: കേരളം കടക്കെണിയിൽ അല്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കൂടുതൽ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്ന്, ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

വായ്പയെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളർച്ചയെ ബാധിക്കും. കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയിൽ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്റെ വളർച്ചയെ ബാധിക്കുന്ന നടപടിയാണ്. കേരളത്തിന്റെ വായ്പാനയത്തിൽ മാറ്റമില്ലെന്നു ധനമന്ത്രി പറഞ്ഞു.

കേരളം വളർച്ചയുടെ പാതയിൽ ആണ്. സംസ്ഥാനത്തിന്റെ വ്യവസായ രംഗം ഉൾപ്പെടെ തിരിച്ചുവരവു നടത്തിയെന്ന് മന്ത്രി പറഞ്ഞു

Top