കെ.എം.സി.ടിയിലേയ്ക്ക് അധികസീറ്റ് അനുവദിക്കണമെന്ന ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജിലേയ്ക്ക് അധികമായി 50 സീറ്റുകള്‍ അനുവദിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.

ഹൈക്കോടതി ഉത്തരവിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് എത്തിയത്. ഹര്‍ജിയില്‍ വിശദമായ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി വെച്ചു. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കോളേജ് മാനേജ്‌മെന്റുകളുടെ വാദത്തെ കോടതി വിമര്‍ശിക്കുകയും ഇത്തരം ആവശ്യങ്ങള്‍ കോടതിയെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

കെ.എം.സി.ടി, കാരക്കോണം സി.എസ്.ഐ എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അധികമായി നല്‍കി വന്ന 50 സീറ്റുകള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഈ വര്‍ഷം മുതല്‍ നിഷേധിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ വിധി എത്തിയിരുന്നു.

Top