അഴീക്കോട് തന്നെ മത്സരിക്കണമെന്ന് കെ.എം ഷാജി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് തന്നെ മത്സരിക്കാനാണ് താത്പര്യമെന്ന് ആവര്‍ത്തിച്ച് കെ.എം ഷാജി. കാസര്‍ഗോഡ് മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. അഴീക്കോട് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ എം ഷാജിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലീഗ് കാസര്‍കോട് ജില്ലാ നേതൃത്വം രംഗത്തെത്തി. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ കാസര്‍കോട്ട് വേണ്ടെന്നും ജയസാധ്യതയില്ലെന്നുമാണ് ജില്ലാ നേതൃത്വം പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് അറിയിച്ചത്. ഇവിടെ ജയസാധ്യതയുള്ളവരെ പരിഗണിക്കണമെന്നും ലീഗ് ജില്ലാ നേതാക്കള്‍ തങ്ങളോട് ആവശ്യപ്പെട്ടു.

 

Top