പിണറായി കോടികള്‍ ചെലവഴിച്ച് ഉണ്ടാക്കിയ ഇമേജ് തകര്‍ത്തതിന്റെ പക: കെ.എം.ഷാജി

കോഴിക്കോട്: പിണറായി കോടികള്‍ മുടക്കി ഉണ്ടാക്കിയ ഇമേജ് തകര്‍ത്തതിന്റെ പകയാണ് ഈ വിജിലന്‍സ് അന്വേണമെന്ന് കെ.എം.ഷാജി എംഎല്‍എ. ഒരുതരത്തിലും നിലനില്‍ക്കാത്ത, സത്യത്തിന്റെ നേരംശം പോലുമില്ലാത്ത കേസാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നല്ല നൂറു കേസ് വന്നാലും വീട്ടിലിരിക്കുമെന്ന് കരുതണ്ടെന്നും തുടര്‍ നിയമനടപടികള്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ പ്രതികാരമാണ് വിജിലന്‍സ് അന്വേണം.ദുരിതാശ്വാസ ഫണ്ടിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി തന്നെ വേട്ടയാടുകയാന്നെന്നും കെ.എം.ഷാജി ആരോപിച്ചു.

അതേസമയം കെഎം ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ കെഎം ഷാജി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് കേസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Top