തേജസ് അറിയാതെ പറഞ്ഞതാണെങ്കില്‍ ക്ഷമിക്കാമെന്ന് കെ. എം ഷാജി

കണ്ണൂര്‍: തനിക്കെതിരെ വധശ്രമത്തിന് ക്വട്ടേഷന്‍ കൊടുത്ത തേജസിനോടും കുടുംബത്തോടും ഒരു വിരോധവുമില്ലെന്ന് കെ എം ഷാജി. തനിക്ക് മുന്‍വിധിയില്ലെന്നും അറിയാതെ പറഞ്ഞ് പോയതാണെങ്കില്‍ അത് ക്ഷമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൗരവമല്ലെങ്കില്‍ പരാതി പിന്‍വലിക്കുമെന്നും ഒളിവില്‍ നിന്ന് പുറത്ത് വരികയാണെങ്കില്‍ തേജസിനെ നേരിട്ട് കാണാമെന്നും ഷാജി പറഞ്ഞു.

തേജസിന്റെ അച്ഛന്റെ പ്രതികരണം കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. അദ്ദേഹത്തിന്റെ മാപ്പ് പറച്ചില്‍ വലിയ സങ്കടമുണ്ടാക്കിയെന്നും ഷാജി പറഞ്ഞു.

കുഞ്ഞിരാമേട്ടന്‍ മാപ്പ് ചോദിക്കേണ്ട യാതൊരു കാര്യവുമില്ല. അതിന്റെ ആവശ്യവുമില്ല. അത്ര പ്രായമുള്ള ആള്‍ അങ്ങനെ പറഞ്ഞതില്‍ പോലും സങ്കടമുണ്ട്. ഷാജി പറയുന്നു. എല്ലാവരും ആലോചിക്കണ്ടത് അവരുടെ കുടുംബത്തേക്കുറിച്ചാണ്, ഒരാളെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ സ്വന്തം കുടുംബത്തേക്കുറിച്ചും എതിരാളിയുടെ കുടുംബത്തേക്കുറിച്ചും ചിന്തിക്കണമെന്നാണ് തേജസിനോടുള്ള കെ എം ഷാജിയുടെ ഉപദേശം.

Top