ഷാജിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് തന്നെ റസാഖിന്റെ കാര്യത്തിലുമെന്ന് സ്പീക്കര്‍

sreeramakrishnan

കൊച്ചി: നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ കെ.എം.ഷാജിയുടെ കാര്യത്തില്‍ എടുത്ത നിലപാട് തന്നെയായിരിക്കും കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടാവുകയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും ഇക്കാര്യത്തില്‍ അന്ന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റസാഖിന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ പോകാന്‍ സമയമനുവദിച്ചിരിക്കുകയാണ്. ഈ ഒരു മാസത്തിനുള്ളില്‍ അനുകൂല വിധി ലഭിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് എതിരെയും ഷാജിയുടെ കാര്യത്തിലെടുത്ത നടപടി തന്നെയാവും ഉണ്ടാവുകയെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top