കെ.എം.ഷാജിയെ അയോഗ്യനാക്കിയത് വീണ്ടും ശരിവച്ച് ഹൈക്കോടതി

കൊച്ചി: മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയത് വീണ്ടും ശരിവച്ച് ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിന് ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന് പറഞ്ഞ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയിരുന്നു.

Top