അഴീക്കോട് വീണ്ടും മത്സരിക്കാന്‍ താത്പര്യമില്ല; കെ.എം ഷാജി

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.എം.ഷാജി. ഇക്കാര്യം അദ്ദേഹം മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചു. അഴീക്കോടിന് പകരം കാസര്‍കോട് സീറ്റില്‍ മത്സരിക്കാനാണ് കെ.എം.ഷാജി താത്പര്യപ്പെടുന്നത്. ഇക്കാര്യവും നേതാക്കളോട് ഷാജി വ്യക്തമാക്കിയിട്ടുണ്ട്.

അഴീക്കോട്, കണ്ണൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസുമായി വച്ചു മാറുക എന്ന നിര്‍ദേശവും ഷാജി ലീഗ് നേതൃത്വത്തിന് മുന്‍പില്‍ വച്ചിട്ടുണ്ട്. കാസര്‍കോടോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും താന്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും രണ്ട് സീറ്റുകളുമില്ലെങ്കില്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നുമാണ് ഷാജിയുടെ തീരുമാനം.

 

 

Top