വിപ്ലവത്തിന്റെ പേരു പറഞ്ഞു ക്യാമ്പസില്‍ ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്എഫ്‌ഐ; കെഎം ഷാജി

മലപ്പുറം: വിപ്ലവത്തിന്റെ പേരു പറഞ്ഞു ക്യാമ്പസില്‍ ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്എഫ്‌ഐയെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഉടുതുണി അഴിക്കാന്‍ വരുന്ന എസ്എഫ്‌ഐക്കാരുടെ മുന്നില്‍ പെണ്‍കുട്ടികളുടെ വസ്ത്രമായി എംഎസ്എഫ് പ്രവര്‍ത്തകര്‍ മാറണമെന്നും ഷാജി പറഞ്ഞു.

എംഎസ്എഫ് മലപ്പുറത്ത് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയയായിരുന്നു കെ.എം ഷാജി. മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാക്കുകയാണ് അവര്‍.

കാണാനുള്ള കണ്ണിന്റെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യന്റെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിന്റെ ചേരുവ ചേര്‍ത്ത് വില്‍ക്കുന്ന തോന്നിവാസമാണ് എസ്എഫ്‌ഐയെന്നും കെ എം ഷാജി പറഞ്ഞു. നേരത്തെ, കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്ന വിവാദ പ്രസ്താവന ആവര്‍ത്തിച്ച് മുസ്ലീം ലീഗ് വീണ്ടും ആവര്‍ത്തിച്ചിരുന്നു.

Top