കെ.എം ഷാജി വിജിലന്‍സിനു മുന്നില്‍ ഹാജരായി

കോഴിക്കോട്: കെ.എം. ഷാജി എം.എല്‍.എ. രേഖകള്‍ സമര്‍പ്പിക്കാനായി വിജിലന്‍സിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലയോടെയാണ് കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ അദ്ദേഹം ഹാജരായത്.

വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിജിലന്‍സ് ഷാജിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണം എന്നായിരുന്നു അന്ന് ഷാജി ആവശ്യപ്പെട്ടത്. ഈ രേഖകളുമായാണ് ഇന്ന് ഷാജി ഹാജരായതെന്നാണ് അറിയുന്നത്.

 

Top