തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ സീനിയര്‍ മാന്‍ഡ്രേക്കാണെന്ന് അദ്ദേഹം പരിഹസിച്ചു
സ്വപ്നയുടെ കവിളില്‍ തട്ടുമ്പോള്‍ കരഞ്ഞുതളര്‍ന്നു കവിള്‍ തുടുത്ത അമ്മയുടെ കണ്ണുനീരാണ് മറന്നുപോകുന്നത്. മദ്യപിച്ച് മദോന്മത്തനായ ഒരാള്‍ കാറോടിച്ച് കയറ്റികൊന്ന കെ.എം ബഷീറിനെ നിങ്ങള്‍ക്ക് ഓര്‍ക്കുന്നുണ്ടെയെന്നും കോവിഡിന്റെ മറവില്‍ ആ ഉദ്യോഗസ്ഥനെ നിങ്ങള്‍ പുന:പ്രതിഷ്ഠിച്ചുവെന്നും കെ എം ഷാജി ചോദിച്ചു. ആ ബഷീറിന്റെ കുടുംബത്തിന്റെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരെയുള്ള അവിശ്വാസമുണ്ട്.
ലക്ഷക്കണക്കിന് പ്രവാസികള്‍ ഈ നാട് അഭയം നല്‍കുമെന്ന് കരുതി നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ പ്രവാസികളെയാണ് കോവിഡ് കാലത്ത് നിങ്ങള്‍ ചതിച്ചത്. ആ പ്രവാസികളുടെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസമുണ്ട്. കൃപേഷിന്റേയും ശരത് ലാലിന്റെയും ഷുഹൈബിന്റെയും ഷുക്കൂറിന്റെയും അങ്ങനെ 100 കണക്കിന് അമ്മമാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാരിനെതിരായ അവിശ്വാസമുണ്ട്.
ഇതെന്തൊരു സര്‍ക്കാരാണ് സാര്‍ ഇങ്ങനെ നെറികേട് കാണിച്ച മറ്റൊരു സര്‍ക്കാരുണ്ടാകില്ല. ഇവിടുത്തെ വനിതാ പത്രപ്രവര്‍ത്തകരെ പോലും എന്ത് വൃത്തികേടും പറയാന്‍ നിങ്ങളാണ് സഹായം ചെയ്ത് കൊടുത്തത്. അവര്‍ ചെയ്ത തെറ്റെന്താണ്. ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം പോലും മറന്നുപോയി ഒരു റേഡിയോയുടെ മുമ്പില്‍ നില്‍ക്കുന്നത് പോലെ മാസങ്ങളോളം മുഖ്യമന്ത്രിയുടെ മുന്നില്‍ നിന്നിട്ടുണ്ട്.
എന്നാല്‍ സഹികെട്ടപ്പോള്‍ അവര്‍ ചോദ്യം ചോദിക്കാന്‍ തീരുമാനിച്ചു. അന്നാണ് നിങ്ങള്‍ ഇളകിയത്. ചോദ്യങ്ങളെ ഭയപ്പെടുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അസഹിഷ്ണുവാകുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ നാടിന്റെ ശാപമെന്നും കെ എം ഷാജി വ്യക്തമാക്കി.