മുഖ്യമന്ത്രിയെ ഇനിയും കേരളത്തിന് ആവിശ്യമുണ്ട്; കെ.എം ഷാജഹാന് മറുപടിയുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത കേരളം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പൊലീസും മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്.

പക്ഷേ ചിലരുണ്ട്, എത്ര നല്ലത് കണ്ടാലും അതിലും കുറ്റങ്ങള്‍ കണ്ട് പിടിച്ച് വരുന്നവര്‍.ഇപ്പോഴിതാ പിണറായിയുടെ പ്രതിരോധ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ വിമര്‍ശകന്‍ കെ.എം ഷാജഹാന്‍.

കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് ഷാജഹാന്റെ വിമര്‍ശനം. .എന്നാല്‍ ഷാജഹാന്റെ പോസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കൊറോണ പോലെയുള്ള രോഗവ്യാപന കാലത്ത് ചെയ്യേണ്ടത് തന്നെയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നതെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ഷാജഹാന്‍ ശ്രമിക്കുന്നതെന്നുമാണ് ചിലരുടെ വിമര്‍ശനം. മുഖ്യമന്ത്രിയെ ഇനിയും കേരളത്തിന് ആവിശ്യമുണ്ടെന്നും വേണമെങ്കില്‍ ഷാജഹാന്‍ കൊറോണ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് മാതൃക കാണിക്കട്ടെയെന്നും ചിലര്‍ കമന്റ് ചെയ്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ


അങ്ങ് ബംഗാളിൽ കോവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ആശുപത്രികൾ പോലും നേരിട്ട് സന്ദർശിച്ച്, ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും ആത്മധൈര്യം പകർന്ന് നൽകി മുഖ്യമന്ത്രി മമതാ ബാനർജി.
ഇങ്ങ് കേരളത്തിൽ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങൾക്ക് പുറകേ പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ!

Top