km shajahan against government

തിരുവനന്തപുരം: സര്‍ക്കാര്‍ തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് കെഎം ഷാജഹാന്‍.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ചതാണ് തന്നെ കുടുക്കാന്‍ കാരണം. തനിക്കെതിരായ പൊലീസ് നടപടി ഇതിന്റെ ഭാഗമാണെന്നും അറസ്റ്റ് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി ലഭിക്കണമെന്നും ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു.

ലോ അക്കാദമിയില്‍ എല്‍എല്‍ബി പരീക്ഷ എഴുതാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം പ്രതിഷേധിച്ചതിനാണ് കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജയിലില്‍ അടച്ചത്.

Top