കെഎം മാണിയുടെ 41ാം ചരമദിനമായ ഇന്ന് കാരുണ്യദിനമായി ആചരിക്കും

km mani

പാലാ: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയുടെ 41ാം ചരമദിനമായ ഇന്ന് കാരുണ്യദിനമായി ആചരിക്കും. രാവിലെ 9ന് സെന്റ് തോമസ് കത്തീഡ്രലില്‍ കുര്‍ബാന, കബറിടത്തിങ്കല്‍ പ്രാര്‍ഥന എന്നിവ ഉണ്ടാകും.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്ബില്‍ എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.

ചരമദിനത്തോടനുബന്ധിച്ച് പ്രദേശത്തെ എല്ലാ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും , എല്ലാ ജില്ലയിലും ഓരോ അഗതി മന്ദിരത്തിലെങ്കിലും ഉച്ചഭക്ഷണം നല്‍കാനും ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. മരിയസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരിക്കും കെഎം മാണിയുടെ കുടുംബാംഗങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുക

Top