km mani udf mm hassan

hassan

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെഎം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ ഗുണം ചെയ്തിട്ടുണ്ട്. മലപ്പുറത്ത് മാണി നല്‍കിയ പിന്തുണ യുഡിഎഫിനായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.

ഏപ്രില്‍ 21 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ മാണിയുടെ തിരിച്ചുവരവ് ചര്‍ച്ചചെയ്യും.

കേരള കോണ്‍ഗ്രസ്സ് എം യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. മാണിയെ ആരും പുറത്താക്കിയില്ല അദ്ദേഹം സ്വയം പുറത്തു പോയതാണെന്നും ഹസന്‍ വ്യക്തമാക്കി.

സംഘടനാ തിരഞ്ഞെടുപ്പ് സമവായമാണോ തിരഞ്ഞെടുപ്പാണോ എന്നു പിന്നീട് ചര്‍ച്ചചെയ്യുമെന്നും ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Top