km mani statement

km-mani.

കോട്ടയം: എവിടെ നന്മയുണ്ടോ അവിടെ കേരളകോണ്‍ഗ്രസുണ്ടാകുമെന്ന് കെ.എം മാണി. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസിന് ആരോടും വിരോധമില്ല. ചിന്തിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാട് ശരിയാണെന്ന് തോന്നും. എല്ലാവര്‍ക്കും സ്‌നേഹമാണ് ഞങ്ങളോട്. ആര്‍ക്കും വിരോധമില്ല.

സൗമ്യമായി സമഭാവനയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ നിലപാട് പ്രശ്‌നാധിഷ്ഠിതമാണ്. നല്ലൊരു തീരുമാനമാണ് പാര്‍ട്ടി ഇപ്പോള്‍ എടുത്തിരിക്കുന്നത്. സി.പി.എമ്മിന്റെ ക്ഷണം തള്ളാതയായിരുന്നു മാണിയുടെ മറുപടി.

യു.ഡി.എഫ് ബന്ധം മുറിച്ച ശേഷം കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം കോട്ടയത്ത് ഞായറാഴ്ച ചേരാനിരിക്കെയാണ് മാണിയുടെ പ്രതികരണം

Top