സമദൂരം നിലപാട് പറഞ്ഞത് പഴയ കാര്യം ; സുധീരന് മറുപടി നല്‍കി കെ.എം.മാണി

തിരുവനന്തപുരം : സമദൂര നിലപാട് വിശദീകരിക്കണമെന്ന വി.എം.സുധീരന്റെ വിമര്‍ശനത്തിനുള്ള മറുപടിയുമായി കെ.എം.മാണി. സമദൂരം നിലപാട് പറഞ്ഞത് പഴയ കാര്യമെന്ന് മാണി പറഞ്ഞു. യുഡിഎഫ് പ്രവേശനത്തിന് മുമ്പുള്ള കാര്യങ്ങള്‍ വെച്ചാണ് സുധീരന്റെ വിമര്‍ശനമെന്നും ഇനി യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മാണി വ്യക്തമാക്കി.

വികാരപരമായി പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കണം. സുധീരന്റെ അമിതാവേശം കേരളം പ്രതീക്ഷിച്ചതല്ലയെന്നും മാണി പറഞ്ഞു. തന്റെ നിലപാടുകള്‍ സുധീരന്‍ വിലയിരുത്തട്ടേയെന്നും മാണി കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫില്‍ എത്തിയ ശേഷവും സമദൂരത്തെ കുറിച്ചാണ് മാണി പറയുന്നത്. ഒരു മുന്നണിയില്‍ ചേര്‍ന്ന ശേഷം സമദൂരമാണെന്ന് എങ്ങനെയാണ് പറയാനാകുകയെന്നുമാണ് സുധീരന്‍ ചോദിച്ചത്.

Top