km mani-pj joseph-posters

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണിക്കെതിരേ വ്യാപക പോസ്റ്റര്‍ പ്രചരണം. പി.ജെ.ജോസഫിനെ അനുകൂലിച്ചും മാണിയെ എതിര്‍ത്തുമാണ് പോസ്റ്ററുകള്‍. കഴിഞ്ഞ രാത്രിയാണ് പ്രദേശത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടത്. മാണി-ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

അതേസമയം ഇടതു മുന്നണിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന ജോസഫ് വിഭാഗത്തിലെ പ്രമുഖരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ.സി.ജോസഫ് തുടങ്ങിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എമ്മിലെ ഒരു വിഭാഗം രംഗത്തെത്തി. പാര്‍ട്ടിക്കെതിരേ പരസ്യ നിലപാടുകള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എയും വ്യക്തമാക്കി.

Top