km mani on udf and malappuram byelection

കോട്ടയം: കേരള കോണ്‍ഗ്രസ്സ് എമ്മിനെ യു ഡി എഫിലേക്ക് ക്ഷണിച്ച സന്മനസിന് നന്ദിയെന്ന് കെ എം മാണി.

കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിന്റെ പിന്തുണ കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണുള്ളതെന്നും കെ എം മാണി പറഞ്ഞു.

യുഡിഎഫിനെ ശപിച്ചിട്ടല്ല ഇറങ്ങി പോയത്. ദുഖത്തോടെയായിരുന്നു ഇറങ്ങിപ്പോന്നത്. യുഡിഎഫ് നന്നായി വരുന്നതില്‍ സന്തോഷമുള്ളൂവെന്നും ഉടന്‍ തിരിച്ചു പോക്കില്ലെന്നും മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ്സ് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

Top