km mani on malappuram byelection

km-mani.

കോട്ടയം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം അഭിനന്ദനാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി.

ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വിജയമാണ് ഉണ്ടായത്. യുഡിഎഫിനേക്കാളും ലീഗിന്റെ സ്വാധീനം വ്യക്തമാകുന്നതായും മാണി പറഞ്ഞു.

യുഡിഎഫ് വിട്ടുപോയ കെഎം മാണി തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തെ ക്ഷണിച്ചെങ്കിലും ഉടന്‍ തിരിച്ചു പോക്കില്ലെന്ന് കെഎം മാണി വ്യക്തമാക്കിയിരുന്നു.

Top