ബാര്‍ കോഴക്കേസ്; എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി

highcourt

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി മരിച്ച സാഹചര്യത്തില്‍ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ തീരുമാനിച്ചത്. ഹൈക്കോടതിയില്‍ വി എസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയിരിക്കുന്നത്. കെ എം മാണിക്ക് എതിരെയുള്ള ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണ അനുമതിയില്‍ സര്‍ക്കാര്‍ തീരുമാനം നീളുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Top