കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി ; ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രാത്രിയിൽ മാത്രമാണ് വെന്റിലേറ്റർ സഹായം നൽകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്. രക്തത്തിലെ ഓക്സിജന്റെ അളവിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നര മാസത്തോളമായി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെ.എം മാണി ചികിത്സ തുടരുകയാണ്. വെള്ളിയാഴ്ച ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.

ആരോഗ്യനില മോശമായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്നും മാണി വിട്ടുനില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എം മാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Top