കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

km mani

കൊച്ചി; കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണെന്നും ശ്വാസതടസ്സമുണ്ടെന്നും രക്തത്തില്‍ ഓക്സിജന്‍ അളവ് കുറവാണെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിയുന്നത്. ഏറെ നാളായി ശ്വാസകോശ സംബന്ധമായി അസുഖങ്ങള്‍ മാണിയെ അലട്ടിയിരുന്നു. അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് തുടരുന്നത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കെഎം മാണിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. മാണിയുടെ കുടുംബാംഗങ്ങളെയും ചികിത്സിക്കുന്ന ഡോക്ടറേയും മുഖ്യമന്ത്രി കണ്ട് സംസാരിച്ചു.

Top