ഇടത് മുന്നണി പ്രവേശനം കെ എം മാണിക്ക് ലഭിച്ച അംഗീകാരം; ജോസ് കെ മാണി

തിരുവനന്തപുരം: തന്റെ ഇടത് മുന്നണി പ്രവേശനം കെ.എം. മാണിക്ക് ലഭിച്ച അംഗീകാരമെന്ന് ജോസ് കെ. മാണി. ഇപ്പോള്‍ മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സമയമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വാധീന മേഖലകളിലെ സീറ്റ് ആവശ്യപ്പെടുമെന്നും ജോസ് പറഞ്ഞു.

കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു. ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാര്‍ട്ടിയെ പുറത്തുനിര്‍ത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യണമെന്നു കണ്‍വീനര്‍ എ.വിജയരാഘവന്‍ യോഗത്തില്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നണിക്കു ഏറെ ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍.

Top