കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോടതി വിധി ഇന്ന്

കോട്ടയം : കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസി (എം) ല്‍ ഉടലെടുത്ത ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോടതി വിധി ഇന്ന്. കട്ടപ്പന സബ് കോടതിയാണ് കേസില്‍ വിധി പറയുക.

ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരേ ജോസ് കെ മാണി വിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി പറയുന്നത്.

കെ എം മാണിയുടെ നിര്യാണത്തിനുശേഷം വര്‍ക്കിങ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തീരുമാനിക്കണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. എന്നാല്‍, താനാണ് പുതിയ ചെയര്‍മാനെന്നും തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നുമായിരുന്നു പി ജെ ജോസഫിന്റെ നിലപാട്.

തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ജോസ് കെ മാണിയെ അനുകൂലിക്കുന്ന ഒരുവിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു.

Top