വഫ ഫിറോസ് ശ്രീറാമിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്ത്; അധിവേഗത്തില്‍ വാഹനമോടിക്കല്‍ വഫയുടെയും ഹോബി

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിന്റെ മരണത്തിന് ഇടയായ വാഹനം ഓടിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ശ്രീറാമിനൊപ്പം യാത്ര ചെയ്ത വഫ ഫിറോസ് എന്ന പ്രവാസി മോഡലിന്റെ കാറാണ് കെ എം ബഷീറിന്റെ മരണത്തിന് കാരണമായത്. ഫോക്സ് വാഗണ്‍ വെന്റോ കാര്‍ ആണ് അപകടം സൃഷ്ടിച്ചത്. അപകട സമയം ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫാ ഫിറോസിന്റെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പട്ടം മരപ്പാലം സ്വദേശിയായ വഫയുടെ സ്വദേശം ആറ്റിങ്ങലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതെന്നും വഫ പൊലീസിന് മൊഴി നല്‍കി. പാര്‍ട്ടി കഴിഞ്ഞ് മടങ്ങിവരവേയാണ് അപകടം നടന്നത്. അപകടസമയം ശ്രീറാം ആണ് വാഹനമോടിച്ചതെന്നും വഫ പൊലീസിന് മൊഴി നല്‍കി. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് അടുത്തെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കി. അതിവേഗം കാറോടിക്കല്‍ വഫയ്‌ക്കും ഹോബിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമിതവേഗത്തിന് മൂന്ന് തവണ വഫയുടെ കാറിന് പിഴ ചുമത്തിയിട്ടുണ്ട്.

Top