കെ എം ബഷീറിന്റെ അപകട മരണം; കേസില്‍ ഇന്ന് വിചാരണ തുടങ്ങും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികള്‍ക്കായി സെഷന്‍സ് കോടതിയിലേക്ക് കേസ് മാറിയതിനു ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്.

കുറ്റപത്രം നല്‍കി ഒന്നര വര്‍ഷത്തിനു ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. വിചാരണ നടപടികള്‍ ആരംഭിക്കുന്നതിനാല്‍ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനോടും രണ്ടാം പ്രതി വഫാ ഫിറോസിനോടും ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസില്‍ തെളിവായി പ്രത്യേക സംഘം നല്‍കിയ സിസിടിവിയുടെ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ട രാമന്‍ ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് കോടതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം മദ്യപിച്ച അമതിവേഗയില്‍ ഓടിച്ച കാറിച്ച് കെ.എം.ബഷീര്‍ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു.

Top