മാധ്യമ പ്രവര്‍ത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

എന്നാല്‍, ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യില്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തില്‍ വഫയ്ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്നും അമിതവേഗത്തിന് നല്‍കിയ നോട്ടീസിന് വഫ പിഴ അടച്ചിരുന്നുവെന്നും പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തെളിവാണെന്നും മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.

Top