ജീവനക്കാര്‍ ജോലിക്കെത്തണ്ട; ഉത്തരവ് പിന്‍വലിച്ച് കെഎഎല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ ജീവനക്കാര്‍ ജോലിക്ക് എത്തണമെന്ന ഉത്തരവ് പിന്‍വലിച്ച് കെഎഎല്‍. നാളെമുതല്‍ ജോലിക്കെത്തണമെന്നാണ് കെഎഎല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവെന്ന് കെഎഎല്‍ അധികൃതര്‍വ്യക്തമാക്കുന്നു. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരവ് പിന്‍വ്വലിച്ചു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ സ്ഥാപനത്തിന് അടുത്താണ് താമസിക്കുന്നത്.

Top