സത്യസന്ധത എന്നാല്‍ ഇതാണ്; രാഹുലിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

മോശം പ്രകടനങ്ങളും ഫോമില്ലായ്മയും കാരണം നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരമാണ് കെ.എല്‍ രാഹുല്‍ . എന്നാല്‍ തന്റെ സത്യസന്ധതമായ പ്രവര്‍ത്തിയുടെ വീണ്ടും ആരാധകമനം കീഴടക്കിയിരിക്കുകയാണ് രാഹുല്‍.

സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് സംഭവം അരങ്ങേറിയത് . ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ 14 ആം ഓവറില്‍ താന്‍ എടുത്ത ക്യാച്ച് നിലത്ത് ബൗണ്‌സ് ചെയ്‌തെന്ന് തുറന്ന് പറഞ്ഞാണ് രാഹുല്‍ തന്റെ സത്യസന്ധത കാണിച്ചത് . രാഹുലിന്റെ നല്ല പ്രവര്‍ത്തി കണ്ട അമ്പയര്‍ കയ്യടിക്കുകയും ചെയ്തു

Top