രാഹുല്‍ സ്വന്തം പ്രകടനത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്നു; വിമര്‍ശനവുമായി ആരാധകര്‍

പിഎല്‍ പന്ത്രണ്ടാം സീസണില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്ന ബാറ്റ്‌സ്മാനാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം കെ.എല്‍ രാഹുല്‍. സീസണില്‍ ഇത് വരെ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് 520 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. നിലവില്‍ ഗോള്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 79 റണ്‍സ് നേടി ടീമിന്റെ ടോപ്സ്‌കോററായതും രാഹുലായിരുന്നു. എന്നാല്‍ ഈ മത്സരത്തിന് ശേഷം വലിയ വിമര്‍ശനങ്ങളാണ് രാഹുലിനെതിരെ പഞ്ചാബ് ആരാധകര്‍ ഉന്നയിക്കുന്നത്.

213 റണ്‍സ് പിന്തുടരുന്ന മത്സരത്തില്‍ 56 പന്തില്‍ നിന്ന് 79 റണ്‍സായിരുന്നു രാഹുല്‍ നേടിയത്. ഈ വേഗം കുറഞ്ഞ ഇന്നിംഗ്‌സാണ് ആരാധകരെ ചൊടിപ്പിച്ചത്. കഠിനമായി പൊരുതേണ്ട നേരത്തും രാഹുല്‍ അതിന് ശ്രമിച്ചില്ലെന്നും ടീമിന്റെ വിജയമായിരുന്നില്ല മറിച്ച് സ്വന്തം പ്രകടനത്തിനാണ് രാഹുല്‍ പ്രാധാന്യം കൊടുത്തതെന്നും ചിലര്‍ പറയുന്നു. ഇത് പോലെ കളിച്ചാല്‍ ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് ടീമിനെ വിജയിപ്പിക്കാനാവില്ലെന്നും, ദയനീയ ഇന്നിംഗ്‌സെന്നുമൊക്കെ ആരാധകര്‍ രാഹുലിന്റെ ബാറ്റിംഗിനെ രൂക്ഷമായി വിമര്‍ശിക്കുന്നു.

Top