ഐസിസിയുടെ ട്വന്റി20 റാങ്കിങ്; 3–ാം സ്ഥാനം കെ.എൽ.രാഹുലിനും 7–ാം സ്ഥാനം വിരാട് കോലിക്കും

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ(ഐസിസി ) ട്വന്റി20 ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങി‍ൽ 3–ാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്രിക്കറ് താരം കെ.എൽ.രാഹുൽ. ബാബർ അസമും ഡേവിഡ് മാലനുമാണ് ആദ്യ 2 സ്ഥാനങ്ങളിൽ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി 7–ാം സ്ഥാനത്താണ്.

ട്വന്റി20യിലെ ബാറ്റിങ്, ബോളിങ്, ഓൾറൗണ്ടർ റാങ്കിങ്ങുകളെടുത്താൽ ആദ്യ 10നുള്ളിൽ ഇന്ത്യൻ താരങ്ങളായി രാഹുലും കോലിയും (ബാറ്റിങ്) മാത്രമേയുള്ളൂ.

Top