കെ.എല്‍. രാഹുലിന് വീണ്ടും പരിക്ക്; ഏഷ്യ കപ്പിന് ശ്രീലങ്കയിലേക്കു പോയില്ല, ചികിത്സയിൽ തുടരും

ബെംഗളൂരു : കാലിനേറ്റ പരുക്കു ഭേദമായി ഏഷ്യാകപ്പിനുള്ള ടീമിൽ ഇടംനേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലിന് വീണ്ടും പരുക്ക്. രാഹുലിന് പരിശീലനത്തിനിടെ ചെറുതായി പരുക്കേറ്റെന്നും ഏഷ്യാ കപ്പിലെ ആദ്യ 2 മത്സരങ്ങൾ നഷ്ടമാകുമെന്നും പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു.

നേരത്തേ കാലിനേറ്റ പരുക്കുമായി ഇപ്പോഴത്തെ പരുക്കിനു ബന്ധമില്ലെന്നാണ് ദ്രാവിഡിന്റെ പ്രതികരണം. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം ശ്രീലങ്കയിലേക്കു യാത്ര തിരിച്ചെങ്കിലും രാഹുൽ ടീമിനൊപ്പം പോയില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിൽ തുടരും.

സെപ്റ്റംബർ നാലിന് ഫിറ്റ്നസ് വിലയിരുത്തിയശേഷം ടൂർണമെന്റിലെ കെ.എ‍ൽ.രാഹുലിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ദ്രാവിഡ് പറഞ്ഞു. നാളെ പാക്കിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ നാലിന് ഇന്ത്യ നേപ്പാളിനെയും നേരിടും.

Top