കെഎൽ രാഹുൽ തിരിച്ചെത്തി; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയെ നയിക്കും

മുംബൈ: ഇടവേളയ്ക്ക് ശേഷം ഓപ്പണർ കെഎൽ രാഹുൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കാനിറങ്ങും. ടീമിനെ നയിക്കുന്നതും രാഹുൽ തന്നെ. വിശദമായ പരിശോധനകൾക്ക് ശേഷം താരത്തിന് കളിക്കാൻ മെഡിക്കൽ ടീം അനുവാദം നൽകിയതോടെയാണ് താരം തിരിച്ചെത്തുന്നത്.

സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ രാഹുൽ ക്യാപ്റ്റനും ശിഖർ ധവാൻ വൈസ് ക്യാപ്റ്റനുമാണ്. മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടിയിട്ടുണ്ട്.

നേരത്തേ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളും രാഹുലിന് നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്നായിരുന്നു താരത്തിന് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചത്. എന്നാൽ പിന്നാലെ കോവിഡ് ബാധിച്ചതോടെ ടി20 പരമ്പരയും നഷ്ടമായി.

ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാവെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മത്സരങ്ങങ്ങൾ. ഹരാരെ സ്‌പോർട്‌സ് ക്ലബാണ് വേദി.

സിംബാവെ പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ഏഷ്യ കപ്പിൽ കെഎൽ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്.

Top