കോവിഡ് കാലത്ത് ഒരു കൈത്താങ്ങ്; കെ.എല്‍. രാഹുല്‍ ബാറ്റ് ലേലം ചെയ്യുന്നു

കോവിഡ് കാലത്തു ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി ക്രിക്കറ്റ് ബാറ്റ് ലേലം ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും ബംഗ്ലദേശ് താരം മുഷ്ഫിഖുര്‍ റഹിമും.

2019 ഏകദിന ലോകകപ്പില്‍ താന്‍ ഉപയോഗിച്ച ബാറ്റ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ഉപകരണങ്ങളാണ് രാഹുല്‍ അനാഥരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള അവെയര്‍ ഫൗണ്ടേഷന്റെ ധനശേഖരണാര്‍ഥം ലേലം ചെയ്യുന്നത്.
തന്റെ ജന്മദിനത്തില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധക സംഘമായ ഭാരത് ആര്‍മിയുമായി സഹകരിച്ചാണ് ലേലം.

2013ല്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടാന്‍ ഉപയോഗിച്ച ബാറ്റ് ആണ് മുഷ്ഫിഖുര്‍ ലേലം ചെയ്യുന്നത്.

Top