ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് മോര്‍ഗന്‍

അബുദാബി: ഐപിഎല്ലില്‍ ഇന്നത്തെ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ മുംബൈക്കെതിരെ കൊല്‍ക്കത്ത ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുക.

രണ്ട് മാറ്റങ്ങളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍. ഒന്ന് ടോം ബാന്റണു പകരം ക്രിസ് ഗ്രീന്‍ ടീമിലെത്തി. രണ്ട് കമലേഷ് നഗര്‍കൊടിക്ക് പകരം ക്രിസ് ഗ്രീനും ടീമിലെത്തി. മുംബൈ ഇന്ത്യന്‍സില്‍ ജെയിംസ് പാറ്റിന്‍സണു പകരം നതാന്‍ കോള്‍ട്ടര്‍നൈല്‍ ടീമിലെത്തി.

Top