അടിയന്തിരാവസ്ഥയും കക്കയംക്യാമ്പും രാജന്‍ കേസും പുതുമുഖ താരങ്ങളുമായി വെള്ളിത്തിരയിലേക്ക്

ടിയന്തരാവസ്ഥയും കക്കയും ക്യാമ്പും രാജന്‍ കേസിന്റെ ഉള്ളറകളും സിനിമയാകുന്നു. കാറ്റ് വിതച്ചവര്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രം കോഴിക്കോട്ടെ ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മ്മിക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജനെ കണ്ടെത്താന്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കാറ്റ് വിതച്ചവര്‍ സിനിമയില്‍. കരുണാകരനും കുന്നിക്കല്‍ നാരായണനും മുതല്‍ ജയറാംപടിക്കലും പി. രാജനും ഉരുട്ടിക്കൊലയും ഗരുഡന്‍ പറവയും എല്ലാം വെള്ളിത്തിരയില്‍ എത്തുകയാണ്.

പ്രകാശ് ബാരെ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കോഴിക്കോട്ടെ ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രഫഷണല്‍ ഡിപ്‌ളോമ ഇന്‍ ഫിലിം മേക്കിങ് വിദ്യാര്‍ഥികളുടെ ആദ്യ ബാച്ചാണ് സിനിമ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. കോഴിക്കോട്, വയനാട്, കോതമംഗലം എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്നു.

Top