KK SHYLAJA’S STATEMENT

പാലക്കാട് :അട്ടപ്പാടിയിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മുടങ്ങിയ കമ്യൂണിറ്റി കിച്ചന്‍ പദ്ധതി ഉടന്‍ പുനരാരംഭിക്കും.

നല്‍കാനുള്ള കുടിശ്ശിഖ തുക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.

ഷോളയൂരിലെ ആദിവാസി മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. സ്വര്‍ണ്ണത്തിരിവ് ഊരില്‍ വിളര്‍ച്ച ബാധിച്ച് മരിച്ച മണികണ്ഠന്റെ വീട് സന്ദര്‍ശിച്ചു.

ഷോളയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും സന്ദര്‍ശിച്ചു.

ഉന്നതതല യോഗം ഉച്ചയ്ക്ക് ശേഷം മന്ത്രിയുടെ അധ്യക്ഷതയില്‍ ഷോളയൂരില്‍ ചേരും. ആരോഗ്യ സംവിധാനങ്ങളെപ്പറ്റി യോഗം വിലയിരുത്തും.

Top