kk shylaja teacher reaction over actress-kidnap-case

K.K-SHYLAJA

കൊച്ചി: ചലച്ചിത്ര നടിക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമം കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കാത്തതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മറ്റു പ്രതികളെക്കൂടി ഉടന്‍ അറസ്റ്റ് ചെയ്യുകയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും വേണമെന്നും ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു.

ഇത്തരം കാര്യങ്ങളില്‍ കര്‍ശന നടപടി എടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഗൗരപൂര്‍വം കാണാനും വേഗത്തില്‍ ഇടപെടാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പൊലീസ് പുലര്‍ത്തണമെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

Top