‘ഇയാള് നമ്മളെ കൊഴപ്പത്തിലാക്കും’; ജലീലിനെതിരെ നിയമസഭയില്‍ കെകെ ശൈലജയുടെ ആത്മഗതം

തിരുവനന്തപുരം: നിയമസഭയിൽ കെടി ജലീൽ സംസാരിക്കുന്നതിന് തൊട്ടുമുൻപ് ഇയാൾ നമ്മളെ കൊഴപ്പത്തിലാക്കുമെന്ന് കെകെ ശൈലജയുടെ ആത്മഗതം. എന്നാൽ മൈക്ക് ഓണാണെന്ന കാര്യം കെകെ ശൈലജ അറിഞ്ഞിരുന്നില്ല. പറഞ്ഞത് അൽപ്പം ഉറക്കെയായിപ്പോയി. ശൈലജുടെ ടീച്ചറുടെ വാക്കുകളുടെ വീഡിയോയും പുറത്തുവന്നു.

ലോകായുക്തനിയമഭേദഗതി സഭ പരിഗണിക്കുന്നതിനിടെ കെകെ ശൈലജ സംസാരിക്കുകയായിരുന്നു. അതിനിടെ കെടി ജലീലിൽ സംസാരിക്കാനായി തുടങ്ങിയപ്പോഴാണ് ശൈലജ ടീച്ചറുടെ ആത്മഗതം. നേരത്തെ ലോകായുക്തയുടെ നടപടിയെ തുടർന്ന് ജലീൽ കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു.

Top