KK Shaju resigned from JSS

ആലപ്പുഴ: ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടി പ്രാഥമിക അംഗത്വവും കെ.കെ.ഷാജു രാജിവച്ചു. കോണ്‍ഗ്രസില്‍ ചേരാനാണ് ഷാജുവും ഒപ്പമുള്ള പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതിനു എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം ഷാജു പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി.

തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഷാജുവിന് എന്തെങ്കിലും ഉറപ്പ് നല്‍കിയതായി സൂചനകളൊന്നും ലഭിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ ഷാജുവിനെ ഉള്‍പ്പെടുത്തിയിട്ടുമില്ല.

എന്നാല്‍, രാഷ്ട്രീയ നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്ന് ഷാജു പ്രതികരിച്ചു.

സി.പി.എമ്മിലേക്ക് മടങ്ങിപ്പോകാന്‍ ഗൗരിയമ്മ തീരുമാനിച്ചതോടെയാണ് ഷാജു അവരുമായി അകന്നത്. മാത്രമല്ല, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യമെടുക്കാന്‍ പോയ ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി എ.എന്‍.രാജന്‍ ബാബുവിനെ പുറത്താക്കിയാലും യു.ഡി.എഫില്‍ തുടരുമെന്ന് ഷാജു നേരത്തെ പറഞ്ഞിരുന്നു.

Top