‘ഒരു ജാതി ജാതകം’ ലൊക്കേഷനിലെത്തി ശൈലജ ടീച്ചര്‍; കുഞ്ഞികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു

മട്ടന്നൂര്‍: വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം ‘ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയായ കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ എത്തി. മട്ടന്നൂര്‍ കല്ല്യാട്ടില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ഒരു ജാതി ജാതക’ത്തിന്റെ ലോക്കേഷനില്‍ സ്‌നേഹ സന്ദര്‍ശനം നടത്തിയ കെ കെ ശൈലജ ടീച്ചര്‍ ഈ വര്‍ഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പി പി കുഞ്ഞികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മലയാള സിനിമയുടെ ഇന്നത്തെ സാഹചര്യത്തെ കുറിച്ച് സംസാരിച്ചതിനു ശേഷം ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു.

‘ഒരു ജാതി ജാതകം ‘ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് പി പി കുഞ്ഞികൃഷ്ണന്‍. എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പൂജ ചടങ്ങുകളോടെ ജൂലൈ 9ാം തീയതി കൊച്ചിയിലാണ് ആരംഭിച്ചത്.

അജു വര്‍ഗീസ്, ബാബു ആന്റണി, മൃദുല്‍ നായര്‍, ഇഷ താല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹര്‍, അമല്‍ താഹ, ഇന്ദു തമ്പി, ചിപ്പി ദേവസി, വര്‍ഷ രമേശ്, അരവിന്ദ് രഘു, ശരത് സഭ, പി പി കുഞ്ഞികൃഷ്ണന്‍, രജിത മധു തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് നിര്‍മ്മാണം. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗുണബാലസുബ്രഹ്‌മണ്യം ഈണം പകര്‍ന്നിരിക്കുന്നു.

വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്-രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് മട്ടന്നൂര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സുരേഷ് ഇരിങ്ങല്‍, നിര്‍മ്മാണ നിര്‍വഹണം ഷെമീജ് കൊയിലാണ്ടി, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ സൈനു.

Top