KK Shailaja-statement

എറണാകുളം: കോതമംഗലത്ത് പടര്‍ന്ന് പിടിച്ച മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാക്കാന്‍ സമഗ്രപദ്ധതി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഹെപ്പറൈറ്റിസ് ബി ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

കോതമംഗലം നെല്ലിക്കുഴിയില്‍ മഞ്ഞപ്പിത്തം പടര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് പേരാണ് മരിച്ചത്. കോതമംഗലത്ത് പുതുതായി ആരംഭിച്ച ശീതള പാനിയ കടയില്‍ നിന്നും ജ്യൂസ് കഴിച്ച കുഞ്ഞുമുഹമ്മദ്, തണ്ടിയേക്കല്‍ അലി, പരിക്കുഞ്ഞ് എന്നിവരാണ് മരിച്ചത്.

ആയിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പു രോഗം പടരാന്‍ ഇടയാക്കിയെന്നാണ് ഡിഎംഒയുടെ റിപ്പോര്‍ട്ട്.

Top