കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്രത്തിന്റെ നിലപാട് ഖേദകരമെന്ന് ആരോഗ്യമന്ത്രി

shylaja-kk

തിരുവനന്തപുരം: കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിക്കാത്ത കേന്ദ്രത്തിന്റെ നിലപാട് ഖേദകരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കേരളത്തെ പരിഗണിക്കാമെന്ന കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.

കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് വെള്ളിയാഴ്ച കേന്ദ്രമന്ത്രി ജെ.പി നഡ്ഡ വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനെതിരെ തരൂരും രംഗത്തെത്തി. കേരളത്തിന് എയിംസ് നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ടു പോവുകയാണെന്നും എയിംസ് കേരളത്തിന് നഷ്ടപ്പെട്ടതിന്റെ കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരിക്കണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Top